അകത്തേത്തറ: കൊങ്ങംപാടം ഉഷ നിവാസിൽ ഉഷ (62) മുംബൈയിൽ നിര്യാതയായി. താഴത്തെ മേലിടത്തിൽ പരേതനായ ടി.എം. രാഘവ വർമയുടെയും കാട്ടേരി വീട്ടിൽ കെ. ബാലാമണി നേത്യാരുടെയും മകളാണ്.ഭർത്താവ്: വണ്ടാഴി നെല്ലിക്കലിടത്തിൽ വി.എൻ. മോഹനവർമ. മക്കൾ: വിധുബാല വർമ (മുംബൈ), വിനോദ് വർമ (ഗോവ). മരുമക്കൾ: അജീഷ് വിജയൻ നായർ (മുംബൈ), ദിവ്യ (ഗോവ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടക്കേത്തറ തേക്കിൻകാട് ദേശശ്മശാനത്തിൽ.