കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി കുന്നേൽ കെ.പി. മൈക്കിൾ (69) നിര്യാതനായി. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം, പൊറ്റശേരി സഹകരണ ബാങ്ക് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പന്തലൂർ കുളവട്ടം കുടുംബാംഗം ഫിലോമിന.മക്കൾ: നിഷ മൈക്കിൾ (അധ്യാപിക, പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്), സന്ദീപ് മൈക്കിൾ (കാനഡ). മരുമക്കൾ: വിപിൻ എം. സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി), അമൃത ബേബി (കാനഡ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പൊറ്റശേരി സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.