എടവണ്ണ: പത്തപ്പിരിയം നെല്ലാണി പരേതനായ വലിയപീടിയേക്കൽ മായിൻകുട്ടിയുടെ മകൻ മമ്മദ് ഹാജി (മഞ്ചേരികാട് -65) നിര്യാതനായി. പത്തപ്പിരിയം യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും നെല്ലാണി ഇശാഅത്തുസുന്ന ജുമാ മസ്ജിദ് വൈസ് പ്രസിഡന്റും മഞ്ചേരി മെഡിക്കൽ കോളജ് സാന്ത്വനം വളന്റിയറുമായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: സൈനബ. മക്കൾ: മുജീബ്, റെജിസ്, മുനീർ, നജുമുന്നിസ, മുബീന. മരുമക്കൾ: മൊയ്തീൻകുട്ടി (കരപ്പറമ്പ്), ലിയാക്കത്ത് (നെല്ലിക്കുത്ത്), സൈനബ (വടശ്ശേരി), മുഹ്സിന (ചെങ്ങര), ഫരീദ (ഇരുവേറ്റി).