കോതമംഗലം: റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ വെണ്ടുവഴി കുറുമാട്ടുകുടിയിൽ ബാവു (84) നിര്യാതനായി. കളമശ്ശേരി, ഇടമലയാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം വെണ്ടുവഴി മഹല്ല് പ്രസിഡന്റുമായിരുന്നു. ഭാര്യ: പാത്തുക്കുട്ടി (കോട്ടയിൽ). മക്കൾ: ടി.ബി. നജീബ് (വില്ലേജ് ഒാഫിസ് കോതമംഗലം), ആബിദ, സുനി, ടി.ബി. റഷീദ് (കെ.ബി.പി.എസ് കാക്കനാട്). മരുമക്കൾ: ഫാരിഷ വാരിക്കാടൻ അല്ലപ്ര, എം.എം. കബീർ മണിയാട്ടുകുടി, അജന തോട്ടത്തിക്കുളം കോതമംഗലം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വെണ്ടുവഴി ജുമാമസ്ജിദിൽ.