കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ ആനി മരിയ മാപ്പലകയിൽ എസ്.എച്ച് (84) നിര്യാതയായി. ചേലാട് മാപ്പലകയിൽ പരേതരായ ഫിലിപ്-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസ്, മേരി പീറ്റർ കുന്നത്ത്മലയിൽ, പരേതരായ ഫിലിപ്, ത്രേസ്യ, സിസ്റ്റർ സിയന്ന (സെന്റ് മർത്താസ് കോൺവെന്റ്). മാലിപ്പാറ, മീങ്കുന്നം, ഏഴുമുട്ടം, ചെമ്മണ്ണാർ, തഴുവംകുന്ന്, കുളപ്പാറച്ചാൽ, കടവൂർ, നീണ്ടപാറ, ചാലാശ്ശേരി എന്നീ സ്കൂളുകളിൽ അധ്യാപികയായും കുളപ്പാറച്ചാൽ, പുറപ്പുഴ എന്നീ മഠങ്ങളിൻ സുപ്പീരിയറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രൊവിൻഷ്യൽ ഹൗസ്, മേഴ്സി ഹോം, എച്ച്.എഫ് കോളജ് ഓഫ് നഴ്സിങ്, എച്ച്.എഫ് ഹോസ്പിറ്റൽ കോൺവെന്റ്, നേര്യമംഗലം എന്നീ മഠങ്ങളിൽ അംഗവുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ.