പുളിക്കല്‍: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പറവൂര്‍ കുന്നത്ത് ഇമ്പിച്ചിയുടെ ഭാര്യ വാളപ്പുറത്ത് ചിന്നമ്മുവാണ് (76) മരിച്ചത്. ബുധനാഴ്ച വീട്ടില്‍നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീ പടരുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഉണ്ണികൃഷ്ണന്, സുധീഷ്. മരുമക്കള്‍: സരിത, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.