വളാഞ്ചേരി: ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കുളത്തൂർ കാരാട്ട് പറമ്പ്പുലാക്കൽ ഇബ്രാഹിം ഹാജിയാണ് (78) മരിച്ചത്. ദേശീയപാതയിൽ വളാഞ്ചേരി ഓണിയിൽ പാലത്തിന് സമീപം നടന്നുപോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30നായിരുന്നു അപകടം. പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖദീശ. മകൻ: അലി. മരുമകൾ: സെമീറ.