പാണ്ടിക്കാട്: പ്രഭാത സവാരിക്കിടെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പൂളമണ്ണയിലെ ജാഫർ സ്റ്റോർ ഉടമ കുട്ടശ്ശേരി കബീർ (മാനു -50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ: ആരിഫ. മക്കൾ: ജിതിൻഷാദ്, ഷിബിൻഷാദ്, ജിൻസിയ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, ഹസ്സൻ, അബ്ദു, ഖാലിദ് (ജാഫർ സ്റ്റോർ തുവ്വൂർ), ഫാത്തിമ, സുബൈദ, റുഖിയ, മൈമൂന.