മഞ്ചേരി: മഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വയനാട് അച്ചൂർ ആറാംമൈൽ സ്വദേശി ചെറിയകച്ചേരി വീട്ടിൽ മുഹമ്മദ് മുഹ്സിനാണ് (33) മരിച്ചത്. ഇന്ത്യൻ മാളിന്റെ പിറക് വശത്തെ വാടക വീട്ടിൽ ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഓട്ടോമാറ്റിക് മോട്ടോറിൽനിന്ന് ഷോക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുസ്തഫ. മാതാവ്: ആസിയ. ഭാര്യ: ഫാരിസ. സഹോദരങ്ങൾ: മുബഷിർ, മുഹ്സിന.