പന്തളം: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പന്തളം മുളമ്പുഴ ആശാരിവിളയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എൻ.ലളിതയാണ് (64) മകൻ രതീഷിന്റെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചയാണ് വയോധികയെ മരിച്ചനിലയിൽ കിണറ്റിൽ കണ്ടത്. ഇളയ മകനോടൊപ്പം താമസിച്ചു വന്ന ലളിത രണ്ടുദിവസം മുമ്പാണ് രതീഷിന്റെ വീട്ടിൽ താമസിക്കാനായി എത്തിയത്. മാനസിക അസ്വസ്ഥത ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. മക്കൾ: ആർ.രതീഷ്, ആർ.വിനീത്. മരുമക്കൾ: അനിത, എസ്. മീര.