കോന്നി: അച്ചൻകോവിലാറ്റിെല കോന്നി സഞ്ചായത്ത് കടവിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിലെ വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. അമ്പത് വയസ്സ് തോന്നിക്കും. കടവിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പത്തനംതിട്ട ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി