ആലപ്പുഴ: നഗരത്തിൽ സമ്മേളനത്തിന്റെ പ്രചാരണബാനർ കെട്ടുന്നതിനിടെ ടാക്സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുനിസിപ്പൽ സ്റ്റാൻഡിലെ കാർ ഡ്രൈവർ ഇരവുകാട് വാർഡിൽ വൈറ്റ് ഹൗസിൽ ജോയിയാണ് (71) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് നഗരചത്വരത്തിന് മുന്നിലായിരുന്നു സംഭവം. ടെമ്പോ- ടാക്സി ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പ്രചാരണത്തിൽ സഹപ്രവർത്തകർക്കൊപ്പം ബാനർ കെട്ടുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീലാമ്മ. മക്കൾ: ബിജി, പരേതനായ ബിജു. മരുമകൻ: ജോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വൈ.എം.സി.എ സെന്റ് ജോർജ് മാർത്തോമ പള്ളി സെമിത്തേരിയിൽ.