മൂവാറ്റുപുഴ: ഭർത്താവുമൊത്ത് ഉംറക്കുപോയ വീട്ടമ്മ മക്കയിൽ നിര്യാതയായി. മൂവാറ്റുപുഴ കിഴക്കേക്കര കോട്ടപ്പടിക്കൽ സലീമിന്റെ ഭാര്യ ഫാത്തിമയാണ് (62) വ്യാഴാഴ്ച രാവിലെ ആറോടെ മരിച്ചത്. കഴിഞ്ഞ 29നാണ് ഇവർ ഉംറക്ക് പോയത്. ഈ ഞായറാഴ്ച മടങ്ങിവരാനിരിക്കുകയായിരുന്നു. അവിടെവെച്ച് കോവിഡ് ബാധിച്ച് കഴിഞ്ഞ രണ്ടുദിവസമായി ചികിത്സയിലായിരുന്നു. ഖബറടക്കം മക്കയിൽ നടത്തി. മക്കൾ: ഷഹന, റുഹൈസ്. മരുമകൻ: നജീബ്.