ബൈക്ക് ഗട്ടറിൽ ചാടി മറിയുകയായിരുന്നു
തൃപ്പൂണിത്തുറ: ബൈക്കില്‍ സഞ്ചരിക്കവെ ബസിനടിയിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം ചുങ്കത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് മാത്തൂര്‍ പല്ലന്‍ചാത്തന്നൂരില്‍ അമ്പാട് ശിവന്റെ ഭാര്യ സുമയാണ് (32) മരിച്ചത്. ഭര്‍ത്താവും കുഞ്ഞുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിലെ ഗട്ടറില്‍ ചാടുകയും ഇതോടെ ബൈക്ക് ഒരുവശത്തേക്ക് ചരിഞ്ഞതോടെ യുവതി ബസിനടിയിലേക്കു വീഴുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ സുമയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും കുഞ്ഞും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിക്കടുത്തുള്ള ഇടറോഡില്‍ വെച്ച് വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നഴ്സായ യുവതിയും കുടുംബവും അടുത്തിടെയാണ് കാക്കനാട്ടുനിന്ന് ഇരുമ്പനത്തേക്ക് താമസം മാറിയത്. മകള്‍: ദേവനന്ദ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.