വേങ്ങര: മുൻ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനും മുസ്ലിം ലീഗ് നേതാവുമായ ചേറൂർ ചാക്കീരി അബ്ദുൽ ഹഖ് (കുഞ്ഞുട്ടി - 68) നിര്യാതനായി. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം ചെറുവണ്ണൂർ സ്റ്റീൽ ഫാക്ടറി ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. ഭാര്യ: ഹാരിസ. മക്കൾ: അഹൂജാൻ, അമീറ. മരുമക്കൾ: ഹബീല, സവാദ്. സഹോദരങ്ങൾ: മൊയ്തീൻകുട്ടി എന്ന ഇപ്പു, അബ്ദുറബ്ബ് എന്ന കുഞ്ഞിമോൻ, ശൈഖ് അബ്ദുല്ല, ദാവൂദ്, ജമീല, സൈനബ, സുബൈദ, ഉമ്മുബർക്കത്ത്, നൂർജഹാൻ, പരേതനായ അബ്ദുൽജബ്ബാർ.