മക്കരപറമ്പ്: ജീവകാരുണ്യ, സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ വടക്കാങ്ങര പോത്തുക്കുണ്ട് തങ്കയത്തിൽ സാജിർ അലി (54) ജിദ്ദയിൽ നിര്യാതനായി. ബാലു ഉബൈദ് സ്പെയർ പാർട്ട്സ് കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി സെക്രട്ടറി, പ്രസിഡന്റ്, മക്കരപ്പറമ്പ് പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി, ജിദ്ദ ഇന്ത്യൻ ഹജ്ജ് വെൽഫെയർ കമ്മിറ്റി വളന്റിയർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 30 വർഷത്തിലധികമായി പ്രവാസിയാണ്. ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: പോത്തുകുണ്ടിലെ തങ്കയത്തിൽ മുഹമ്മദലി. മാതാവ്: വേങ്ങശ്ശേരി നഫീസ. ഭാര്യ: വേങ്ങശ്ശേരി ആബിദ. മക്കൾ: ബിൻഷാന, അജ്നാസ്.