ഗൂഡല്ലൂർ: കുടുംബവഴക്കിനെത്തുടർന്ന് വിഷം കഴിച്ച് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു.
മഴവൻ ചേരമ്പാടിയിലെ ശരവണന്റെ ഭാര്യ ചിത്രദേവിയാണ് (29) മരിച്ചത്. വിവാഹം കഴിഞ്ഞ് ഏഴുവർഷമാവാത്തതിനാൽ ആർ.ഡി.ഒ തല അന്വേഷണം നടത്തി. ചേരമ്പാടി പൊലീസും അന്വേഷിക്കുന്നു.