പെരിന്തൽമണ്ണ: കാണാതായ ആദിവാസി വയോധികനെ കൊടികുത്തി മലയിൽ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴേക്കോട് പഞ്ചായത്തിലെ ആറംകുന്ന് കോളനിയിലെ മാധവന്റെ (80) മൃതദേഹാവശിഷ്ടങ്ങളാണ് വെള്ളിയാഴ്ച രാവിലെ 10.30 ഒാടെ കോളനിവാസി കണ്ടത്. ഇദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മൂന്നു മാസത്തോളമായി ഇദ്ദേഹത്തെ കാണാതായിട്ട്. നേരത്തേ ആറുമാസം മുമ്പ് കാണാതായ ശേഷം 15 ദിവസം കഴിഞ്ഞ് കണ്ടെത്തിയിരുന്നു. പെരിന്തൽമണ്ണ എസ്.ഐ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. ഭാര്യ: മാധവി. മക്കൾ: അനിത, സുനിത, സുന്ദരൻ. മരുമക്കൾ: കണ്ണൻ, മാനുക്കുട്ടൻ, സുനിത.