അമ്പലപ്പുഴ: ജോലിക്കിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ ശശിധരന്റെ മകൻ അനീഷ് കുമാറാണ് (39) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച സഹപ്രവർത്തകർക്കൊപ്പം മത്സ്യബന്ധനം നടത്തുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുള്ളവർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മാതാവ്: രാധ. ഭാര്യ: രമ്യ. മക്കൾ: അനുശ്രീ, അനുഗ്രഹ്.