മൂവാറ്റുപുഴ: വേളാങ്കണ്ണി തീർഥയാത്രക്ക് പോയയാൾ കുഴഞ്ഞുവീണ് മരിച്ചു. മേക്കടമ്പ് ചേരിയിൽ (മനയത്ത് പുത്തൻപുരയിൽ) ബിജു വർഗീസാണ് (46) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് വേളാങ്കണ്ണി പള്ളി സന്ദർശിച്ചിറങ്ങുമ്പോൾ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അവിടെവെച്ച് കുഴഞ്ഞുവീണു. നാഗപട്ടണം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. പിതാവ്: പരേതനായ വർഗീസ്. മാതാവ്: മേക്കടമ്പ് നങ്ങാപറമ്പേൽ കുടുംബാംഗം ഏലിയാമ്മ. ഭാര്യ: ജാൻസി. സഹോദരങ്ങൾ: റോയ്, റെജി.