അടൂർ: സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ലോട്ടറി വിൽപനക്കാരനായ അടൂർ കക്കോട്ട് ചരുവിളയിൽ എം. ബേബിയാണ് (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇ.വി വായനശാലക്ക് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ബദരു. മക്കൾ: സെറീന, മജീദ്. മരുമക്കൾ: നാരായണൻ, മെറീന.