ഉരുളികുന്നം: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു (89) നിര്യാതയായി. പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി. മറ്റ് മക്കൾ: പരേതനായ അഡ്വ. മാത്യു, ജോൺസ് മാത്യു, ഷാജി മാത്യു, ബിജു മാത്യു, ജിപ്സൺ മാത്യു (സെൻറ് ജോസഫ് എൻജിനീയറിങ് കോളജ്, പാലാ). മരുമക്കൾ: ഫിലോമിന തൊടുകയിൽ, ആഗ്നസ് ഇടയാടിയിൽ, ബിജി പുരയിടത്തിൽ, ദീപ മടുക്കാവിൽ, പഴയിടം പാമ്പൂരിക്കൽ ജിഷ (അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂൾ, പാലാ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.