പൊൻകുന്നം: തീർഥയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ വീട്ടമ്മ കൊടൈക്കനാലിൽ മരിച്ചു. ഇളങ്ങുളം ചെരിയംപ്ലാക്കൽ സി.ബി. പരമേശ്വരൻ നായരുടെ ഭാര്യ എം.ജെ. ശ്യാമളയാണ് (60) മരിച്ചത്. പളനിക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊടൈക്കനാലിൽ കാഴ്ച കാണാനിറങ്ങിയ ശ്യാമള കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകീട്ടാണ് അമ്പതോളം പേരടങ്ങുന്ന സംഘം ടൂറിസ്റ്റ് ബസിൽ പളനിക്ക് പോയത്. ഭർത്താവ് പരമേശ്വരൻ നായരും ഒപ്പമുണ്ടായിരുന്നു. മക്കൾ: ജന്യ, ധന്യ, രമ്യ. മരുമക്കൾ: രാജീവ് ചമ്പക്കര, അനീഷ് ചിറക്കടവ് (സെയിൽസ് ടാക്സ് ഓഫിസ്, കോട്ടയം), അനൂപ് പൂഞ്ഞാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.