പട്ടാമ്പി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.കൈപ്പുറം കോരാടൻ മുഹമ്മദ് ഷാഫി-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്ലഹാണ് മരിച്ചത്. അബദ്ധത്തില്‍ തൊണ്ടയിൽ കുടുങ്ങിയ അടപ്പ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അലി, ആദില്‍.