പരപ്പനങ്ങാടി: ചെട്ടിപ്പടി കമ്യൂണിറ്റി ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ 45 വയസ്സ് തോന്നിക്കുന്ന അജ്ഞാതനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഉടുമുണ്ട് കഴുത്തിൽ ചുറ്റി മരത്തിൽ തൂങ്ങിയ നിലയിലാണ്. ശനിയാഴ്ച രാവിലെ എട്ടോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പരപ്പനങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.