പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) ജിദ്ദയിൽ നിര്യാതനായി. രക്തസമ്മർദത്തെ തുടർന്ന് ഒരാഴ്ചയായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടി. മാതാവ്: ഖദീജ. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷറഫീൻ, മുഹമ്മദ് ഷറാഫാത്ത്. സഹോദരങ്ങൾ: മംഗളം മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, മുസ്തഫ, അബ്ദുറഹ്മാൻ, അബൂബക്കർ.മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.