മുണ്ടക്കയം: പഴയ വീട് പൊളിക്കുന്നതിനിടെ ബീം തകർന്നുവീണ് മധ്യവയസ്കൻ മരിച്ചു. പുഞ്ചവയൽ 504 കോളനിയിൽ മാന്തറയിൽ ധനേഷാണ് (50) മരിച്ചത്. പനക്കച്ചിറ സ്വദേശിയായ പനവേലിയിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ കട്ടകൾ ഇളക്കി മാറ്റുന്നതിനിടെ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. കരാർ എടുത്ത ധനേഷും ഭാര്യയും മക്കളും രണ്ടുദിവസമായി വീടിന്റെ കട്ടകൾ പൊളിച്ചു വരികയായിരുന്നു. വീടിന്റെ ഷെയ്ഡ് തലയിൽ വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു. സോമിലിയാണ് ഭാര്യ. മക്കൾ: ദിൽഷ, റിയ. സംസ്കാരം തിങ്കളാഴ്ച.