കുമളി: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ആദിവാസി മരിച്ചു. കുമളി മന്നാക്കുടി ആദിവാസി കോളനിയിൽ സൂര്യന്റെ മകൻ പൊന്നപ്പനാണ് (62) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പൊന്നപ്പൻ യാത്ര ചെയ്ത ഓട്ടോ ലബ്ബക്കണ്ടത്തിന് സമീപം മറിയുകയായിരുന്നു. ഉടനെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.