പൊന്നാനി: സ്വാതന്ത്ര്യസമര സേനാനിയും പൊന്നാനിയിലെ അഭിഭാഷകനുമായിരുന്ന രാമൻ മേനോന്റെ മകൻ ബാലഗംഗാധരൻ കരുമത്തിൽ (88) നിര്യാതനായി. ബ്രെയ്ക്സ് ഇന്ത്യ മുൻ ഡയറക്ടറായിരുന്ന ഇദ്ദേഹം സാംബിയയിലും ചെന്നൈയിലും കൊച്ചിയിലും ബർമ്മ ഷെല്ലിലും ഭാരത് പെട്രോളിയത്തിലും ജനറൽ മാനേജറായിരുന്നു.ഭാര്യ: ശ്രീദേവി. മക്കൾ: ഉഷ (ചെന്നൈ), രാജീവ് (ജർമനി). മരുമക്കൾ: അച്യുതൻ പാലാട്ട് ( ചെന്നൈ), സോണൽ (ജർമനി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ.