മേലാറ്റൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു.എടപ്പറ്റ ഏപ്പിക്കാട് മഹല്ലിലെ ആനക്കായി കുഞ്ഞിമുഹമ്മദ് (77) ഞായറാഴ്ച രാവിലെ 11നാണ് മരിച്ചത്. ഭാര്യ ഖദീജ (69) ശനിയാഴ്ച രാത്രി മരിച്ചിരുന്നു.ഭാര്യയുടെ ഖബറടക്കം നടത്തി ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഭർത്താവ് മരിച്ചത്.മക്കൾ: അഷ്റഫ്, ഷമീർ, അൻസാർ (മൂവരും സൗദി), സക്കീന, സഫീല. മരുമക്കൾ: ഹംസ കിഴക്കുമ്പാടം, മുസ്തഫ കരുവാരകുണ്ട്, ആമിന മണ്ണാർമല, ജംഷീറ പുക്കൂത്ത്, തസ്ലീമ ഇരിങ്ങാട്ടിരി