ആറാട്ടുപുഴ: വലിയഴീക്കൽ പാലത്തിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കൊല്ലം ആലപ്പാട് അഴീക്കൽ വയലിത്തറയിൽ ഗോപിയുടെ മകൻ ഗോകുലാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് അഖിലിനെ (24) നിസ്സാര പരിക്കോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിലെ ആദ്യത്തെ അപകട മരണമാണിത്. മാതാവ്: ജയ. സഹോദരങ്ങൾ: ഗോപിഷ്, ഗോപിക.