പത്തനംതിട്ട: ബൈക്കിൽ കാറിടിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. വള്ളിക്കോട് കോട്ടയം മധുവിലാസം (മണ്ണിൽ) മധുകുമാറാണ് (58) മരിച്ചത്. പരേതനായ ഭരതന്റെയും റിട്ട. അധ്യാപിക സരസമ്മയുടെയും മകനാണ്. ഞായറാഴ്ച രാവിലെ ഒമ്പതോടെ വള്ളിക്കോട്-പുതുപ്പറമ്പ് റോഡിൽ കൊലപ്പാറ എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപമാണ് സംഭവം. മധുവിന്റെ ബൈക്കിലേക്ക് ഇടറോഡിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അമ്പിളി ശാന്തൻ, പ്രിയ ബാഹുലേയൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.