തൃപ്രങ്ങോട്: ചമ്രവട്ടം പാതയിലെ ആലിങ്ങൽ ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം രാങ്ങാട്ടൂർ പള്ളിപ്പടിയിലെ ചെറുവളപ്പിൽ വലിയകത്ത് ഉമ്മർ-ഉമ്മുകുൽസു ദമ്പതികളുടെ മകൻ അബ്ദുല്ലത്തീഫാണ് (23) മരിച്ചത്.ലത്തീഫ് ചമ്രവട്ടം ഭാഗത്തുനിന്ന് വരുമ്പോൾ ബൈക്കിന് മുന്നിലേക്ക് നായ് ചാടിയതിനെ തുടർന്നാണ് അപകടം. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എടക്കുളം അൽഅമീൻ പച്ചക്കറിക്കടയിലെ തൊഴിലാളിയായിരുന്നു ലത്തീഫ്. അഞ്ചുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: ഫെബി (പെരുന്തല്ലൂർ). സഹോദരങ്ങൾ: അബ്ദുൽ ബാരി, അബ്ദുൽ റഷീദ്, അബ്ദുസ്സമദ്, മുസ്തഫ. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.