ചങ്ങരംകുളം: ചിയ്യാനൂർ വട്ടത്തൂർ വളപ്പിൽ മൊയ്തീൻ (74) അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ചൊവ്വാഴ്ച രാവിലെ പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.കുടുംബസമേതം രണ്ടുമാസം മുമ്പ് അബൂദബിയിൽ സന്ദർശനത്തിന് പോയതായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് നാട്ടിൽ വരാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കൾ: നൗഫൽ (ഗവ. ഹൈസ്കൂൾ, മൂക്കുതല), നജീബ് (അബൂദബി), നഷീദ, നബീല. മരുമക്കൾ: അബ്ദുൽഅസീസ് (ഐനൂർ), നസിയ, ഫാറ്റിൻ, പരേതനായ ഖമറുദ്ദീൻ (കാട്ടകാമ്പാൽ).