പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ കണ്ണംകോട് പണ്ടാരവിള വീട്ടിൽ കൃഷ്ണകുമാറാണ് (40) മരിച്ചത്. ചടയമംഗലത്തെ ടാക്സി ഡ്രൈവറാണ്. ബന്ധുക്കൾ പരപ്പനങ്ങാടി പൊലീസിന് മുന്നിലെത്തി സ്ഥിരീകരണം നടത്തി.