കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബേഡകം തോർക്കുളം രാമന്റെയും സരോജിനിയുടെയും മകൻ സുധീഷ് കുമാറാണ് (27) മരിച്ചത്. സുഹൃത്ത് ശരത്തിനാണ് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചക്ക് മുന്നാട് പീപിൾസ് കോളജിനു സമീപമാണ് അപകടം. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിയാരം ആശുപത്രിയിലെത്തിച്ച് ചികിത്സക്കിടെയാണ് മരിച്ചത്. സുധീഷ് കുമാർ സ്കൂട്ടറിന്റെ പിന്നിലാണിരുന്നത്. സഹോദരങ്ങൾ: രൂപേഷ്, സുനിത.