ഇരിട്ടി: ചാവശ്ശേരി ടൗണിലെ മഠത്തിൽ വീട്ടിൽ അഡ്വ.കെ. കുഞ്ഞികൃഷ്ണൻ (68) നിര്യാതനായി. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പലും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്നു. ഭാര്യ: ഇ. ശ്യാമള (റിട്ട. അധ്യാപിക, മട്ടന്നൂർ ഹൈസ്കൂൾ). മക്കൾ: അനുരാജ് (കോഴിക്കോട്), ഡോ. അനുശ്രീ (കോഴിക്കോട്). മരുമക്കൾ: പ്രവിത, കെ.ബി. ഹരിപ്രസാദ് (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: കെ. പത്മനാഭൻ നമ്പ്യാർ, കെ. പാർവതി അമ്മ, കെ. ഭാസ്കരൻ, കെ. ലക്ഷ്മിക്കുട്ടി, കെ. ഓമന, പരേതനായ കെ. ദാമോദരൻ വൈദ്യർ.