കാസർകോട്: വയനാട് സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പിണങ്ങോട് പള്ളിക്കണ്ടി മുസ്തഫയുടെയും സക്കീനയുടെയും മകന് മുഹമ്മദ് സാബിത്താണ് (25) മരിച്ചത്. കാസര്‍കോട് മൊബൈല്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്ന യുവാവ് തിങ്കളാഴ്ച രാത്രിയാണ് അപകടത്തില്‍പെട്ടത്. നുസ്രത്ത്, അഫ്സത്ത്, മുഹമ്മദ് ഫഹീം എന്നിവര്‍ സഹോദരങ്ങളാണ്.