മണിമല: കേരള കര്‍ഷക സംഘം ജില്ല കമ്മിറ്റി അംഗവും കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റും സി.പി.എം മണിമല ലോക്കല്‍ കമ്മിറ്റി അംഗവുമായ ആലപ്ര മേലേകവല ആനിപ്പള്ളിൽ ജി. സുനില്‍കുമാര്‍ (55) നിര്യാതനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജില്ല സെക്രട്ടറി, അധ്യാപകൻ, ആലപ്ര മേലേകവല അന്നപൂർണ യു.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ആലപ്ര അന്നപൂര്‍ണ യു.പി സ്കൂളിലെ പ്രധാന അധ്യാപകനാണ്. പിതാവ്: പരേതനായ എ.എൻ. ഗോപാലകൃഷ്ണൻ നായർ. മാതാവ്: എന്‍.പി. തങ്കമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, അന്നപൂര്‍ണ യു.പി.എസ്, ആലപ്ര). ഭാര്യ: രേഖ. ആനിക്കാട് ശ്രീനിലയം കുടുംബാംഗം (അധ്യാപിക, അന്നപൂര്‍ണ യു.പി.എസ്, ആലപ്ര). മക്കള്‍: ആദിത്യന് (യു.കെ), അദ്വൈത് (യു.എസ്.ടി ഗ്ലോബല്‍), അദിഥി (വിദ്യാര്‍ഥിനി, കറിക്കാട്ടൂര്‍ സി.സി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.