തൊടുപുഴ: വെങ്ങല്ലൂർ പള്ളിപ്പീടിക ചിറക്കര വീട്ടിൽ എം.കെ. ശിവശങ്കരൻ നായരുടെ (റിട്ട. അധ്യാപകൻ കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ്) ഭാര്യ ബി. രാജേശ്വരിയമ്മ ( റിട്ട. അധ്യാപിക, തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂൾ -74) നിര്യാതയായി. നോർത്ത് പറവൂർ കൂടംകുളം കുടുംബാംഗമാണ്. മക്കൾ: ബിജോയ് എസ്. നായർ (കേബിൾ ഓപറേറ്റേഴ്സ് അസോസിയേഷൻ തൊടുപുഴ മേഖല സെക്രട്ടറി), ബീന അനിൽകുമാർ (അധ്യാപിക പബ്ലിക് സ്കൂൾ ചേലാട്). മരുമക്കൾ: മഞ്ജുഷ (സാമൂഹിക ക്ഷേമ ജില്ല ഓഫിസ് തൊടുപുഴ), കെ. അനിൽകുമാർ (അസി.സെക്രട്ടറി ഇടമലയാർ സഹകരണ ബാങ്ക്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.