ചങ്ങരംകുളം: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കരുമത്ത് മുഹമ്മദിന്റെ മകൻ മജീദ് (60) നിര്യാതനായി. സ്വാതന്ത്ര്യ കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ആമയം മഹല്ല് കമ്മിറ്റി അംഗം, പുറംകോൾ പടവ് കർഷക സേവാസംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സഫിയ. മാതാവ്: ആയിഷുമ്മ. മക്കൾ: നസീഫ്, നഹ്ല (ഇരുവരും അബൂദബി), നജ്മ, നദീം (അബൂദബി). മരുമക്കൾ: സമീർ (അബൂദബി), ഷുഹൈബ്, അഫിത (അബൂദബി). ഖബറടക്കം വ്യാഴാഴ്ച ആമയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.