തൂത: കുടുംബത്തോടൊപ്പം ലക്ഷദ്വീപിലേക്ക് പോയ ഗൃഹനാഥൻ ചെന്നൈയിൽ ലോഡ്ജിൽ ഹൃദയാഘാതം മൂലം മരിച്ചു. തൂത പാറൽ തിരുത്തുമ്മൽ അബ്ദു മുസ്ലിയാരുടെ മകൻ സൈനുദ്ദീൻ (43) ആണ് മരിച്ചത്. ഭാര്യ: ഷാഹിദ. മക്കൾ: ഷാനി ജാസ്മിൻ, മുഹമ്മദ് ഷഹബാസ്, ഷഹാന ജാസ്മിൻ.