കൊല്ലങ്കോട്: വികലാംഗനായ യാചകൻ ലോറിയിടിച്ച് മരിച്ചു. കൊല്ലങ്കോട് ടൗണിൽ യാചന നടത്തിവന്ന തമിഴ്നാട് സ്വദേശിയായ വയോധികനാണ് മരിച്ചത്. വിലാസം തിരിച്ചറിയാത്തതിനാൽ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കൊല്ലങ്കോട് മൃഗാശുപത്രിക്കു മുന്നിലാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റാണ് മരണം. ലോറി ഡ്രൈവർ കന്യാകുമാരി പ്രിൻസ് സ്റ്റേഹരാജിനെതിരെ (50) പൊലീസ് കേസെടുത്തു.