കുഴൽമന്ദം: പനയിൽനിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. മഞ്ഞളൂർ പടിഞ്ഞാറെ വെട്ടുകാട് മണ്ണാത്തറ വീട്ടിൽ പരേതനായ വാസുവിന്റെ മകൻ ശിവരാജൻ എന്ന ബാബു (53) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയ്ക്കാണ് സംഭവം. ആലത്തൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: പരേതയായ കമലാക്ഷി. ഭാര്യ: ഗീത. മക്കൾ: അജിത് ബാബു, അമൽജിത്ത്. സഹോദരങ്ങൾ: വേണു, മോഹൻദാസ്, ഷീബ, ഇന്ദിര, യശോദ, വസന്ത, വത്സല.