പാലക്കാട്: പുതുപ്പള്ളിത്തെരുവിൽ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. പൂളക്കാട് മുനവറ നഗറിൽ അബ്ബാസിന്റെ മകൾ ഫർഹാനയാണ് (16) മരിച്ചത്.പുതുപ്പള്ളിത്തെരുവ് അൽബത്തൂൽ മുനവറ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. ടൗൺ സൗത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: സബീന. സഹോദരങ്ങൾ: അൻസാർ, സൻസീർ.