മാനന്തവാടി: ഒണ്ടയങ്ങാടി മുദ്രമൂല ആദിവാസി കോളനിയിലെ മാരന്റെ മകൻ മാധവൻ (50) കവുങ്ങിൽനിന്ന് വീണു മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻതോട്ടത്തിൽ അടയ്ക്ക പറിക്കാനായി കയറിയപ്പോഴാണ് അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കുറുമാട്ടി.