കളമശ്ശേരി: മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂളിനുസമീപം വയലിത്തറ ഏഞ്ചൽ (ആന്റി -89) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി.പി.എം മഞ്ഞുമ്മൽ സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: പരേതയായ സിസിലി. മക്കൾ: ജോഷി, ഫിലോമിന, മേരി, അഗസ്റ്റിൻ. മരുമക്കൾ: ലിസി, ദേവസി, ജോർജ്, ആലീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മഞ്ഞുമ്മൽ അമലോൽഭവ മാതാ പള്ളി സെമിത്തേരിയിൽ.