കോതമംഗലം: ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഡോ. സിസ്റ്റർ പെട്രീഷ്യ എം.എസ്.ജെ (കൊച്ചുത്രേസ്യ -87) നിര്യാതയായി. ജർമനിയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഏതാനും വർഷം അവിടെ സേവനം ചെയ്തിട്ടുണ്ട്. ശേഷം ചെറുപുഴ, ചാത്തൻകോട്ടുനട, കോതമംഗലം എന്നിവിടങ്ങളിൽ ചീഫ് ഗൈനക്കോളജിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൈലക്കൊമ്പ് മാളിയേക്കൽ പരേതരായ മത്തായി-ബ്രജിത്ത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ പേഷ്യൻസ് എസ്.എച്ച്, സിസ്റ്റർ ഗൊരേത്തി സി.എം.സി, പ്രഫ. എം. മാത്യു, പരേതരായ സിസ്റ്റർ കബ്രീനി എസ്.എച്ച്, സിസ്റ്റർ മെലാനി എസ്.എച്ച്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തങ്കളം ധർമഗിരി പ്രൊവിൻഷ്യൽ ഹൗസിൽ.