ചങ്ങരംകുളം: മൂക്കുതലയിൽ വിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. മൂക്കുതല മാക്കാലിയിൽ താമസിക്കുന്ന ചീരൻ വീട്ടിൽ മാത്യുവിന്റെ മകൻ ജോർജ് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ അവശനിലയിൽ കണ്ട ജോർജിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.