അഞ്ചൽ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും തുടർന്ന്, സി.പി.എമ്മിന്റെയും ആദ്യകാല പ്രവർത്തകനായിരുന്ന ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര കരമേൽ ഹൗസിൽ യൂനുസ് കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: സാറ ബീവി. മക്കൾ: ഫസീലബീവി, ഷറഫുദ്ദീൻ (സി.പി.എം പടിഞ്ഞാറ്റിൻകര ബ്രാഞ്ച് അംഗം), ഷൈലബീവി, സജിലബീവി, നിസാം, നവാസ്, നൗഷാദ്. മരുമക്കൾ: നിസാറുദ്ദീൻ, ഷെമീമ, നസീർ, താജുദ്ദീൻ, ഷിംന.